സ്‌കൂട്ടറിനു പിന്നില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം

സ്‌കൂട്ടറിനു പിന്നില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയില്‍ സ്‌കൂട്ടറിനു പിന്നില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം.

നങ്ങ്യാര്‍കുളങ്ങര കന്നേല്‍ തെക്കേതില്‍ സുരേന്ദ്രന്‍, സതിയമ്മ ദമ്ബതികളുടെ മകള്‍ എസ്. സുജ(ശാലിനി38) യാണ് മരിച്ചത്. സഹോദരന്റെ ഭാര്യ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിലിരിക്കുകയായിരുന്ന സുജ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെ ഹരിപ്പാട് മാധവാ ജംക്ഷനിലായിരുന്നു അപകടം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സുജയുടെ സഹോദരന്‍ സുനിലിന്റെ ഭാര്യ സീന(30) യ്ക്ക് നിസ്സാര പരുക്കുണ്ട്.

 

സുജയുടെ ചികിത്സാ ആവശ്യത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോയി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. സ്‌കൂട്ടറിന് പിന്നിലിരുന്ന സുജ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച്‌ വീഴുകയും ലോറിയുടെ പിന്‍ ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയുമായിരുന്നു. അപകടത്തിനു ശേഷം ലോറി നിര്‍ത്താതെ പോയി. സമീപമുള്ള കടയിലുണ്ടായിരുന്ന ഹുസൈന്‍, സഹില്‍ എന്നിവര്‍ ബൈക്കില്‍ ലോറിയെ പിന്തുടര്‍ന്നു.

 

നങ്ങ്യാര്‍കുളങ്ങര ജംക്ഷനു തെക്കു ഭാഗത്തു വച്ച്‌ ലോറി നിര്‍ത്തിച്ചു. യുവാക്കള്‍ ചോദ്യം ചെയ്തതോടെ മഹാരാഷ്ട്ര സ്വദേശിയായ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. യുവാക്കള്‍ പിന്നാലെ ഓടി നാട്ടുകാരുടെ സഹായത്തോടെ ഡ്രൈവറെ പിടികൂടി കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു.

Leave A Reply
error: Content is protected !!