യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചവറ തോട്ടിന് വടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംലാല്‍(25) ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിയ്‌ക്കാണ് ശ്യാംലാലിന്റെ ഭാര്യ സ്വാതി ശ്രീയെ(22) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

സംഭവസമയത്ത് ശ്യാംലാല്‍ അച്ഛനോടൊപ്പം തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. സ്വാതി ശ്രീയെ ശ്യാംലാല്‍ ഫോണില്‍ വിളിച്ച്‌ അസഭ്യം പറയുകയും കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതുമാണ് ആത്മഹത്യക്ക് പെട്ടന്നുണ്ടായ പ്രകോപനമെന്നാണ് പോലീസ് പറയുന്നത്.

മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ പിതാവ് നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Leave A Reply
error: Content is protected !!