‘ഒത്തില്ല..ഒത്തില്ല..’; ദളിതര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണ കഴിച്ചാലും ബിജെപിയിലെ ചോര്‍ച്ച നികത്താന്‍ യോഗിക്ക് കഴിയില്ല

‘ഒത്തില്ല..ഒത്തില്ല..’; ദളിതര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണ കഴിച്ചാലും ബിജെപിയിലെ ചോര്‍ച്ച നികത്താന്‍ യോഗിക്ക് കഴിയില്ല

യുപി ബിജെപിയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ പിന്നോക്ക വിഭാഗക്കാരായ നേതാക്കള്‍ കൂട്ടത്തോടെ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറുകയാണ്. യോഗി ആതിഥ്യനാഥിന് ലഭിച്ച അവസാന നിമിഷ തിരിച്ചടി ബിജെപി പാളത്തിലാകെ ആശങ്ക വിതയ്ക്കുന്നുണ്ട്. ഇതിനിടെ ദളിത് വീട്ടിലെത്തി ഭക്ഷണം കഴിച്ച് യോഗി നടത്തിയ രാഷ്ട്രീയ തന്ത്രം വലിയ രൂപത്തില്‍ വിമര്‍ശനത്തിനിടയാക്കുകയും ചെയ്തു. ബിജെപി ദളിത്, ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളോട് തുടരുന്ന അനീതികള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചാണ് കൂട്ടരാജിയുണ്ടായിരിക്കുന്നത്.

ചോര്‍ച്ച തടയാന്‍ ബിജെപി കോണ്‍ഗ്രസ്, എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരെ കൂടുമാറ്റിയിട്ടുണ്ട്. ബെഹാത് നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായ നരേഷ് സൈനി (കോണ്‍ഗ്രസ്), ഫിറോസാബാദ് എംഎല്‍എ ഹരി ഓം യാദവ് (എസ്പി), എസ്പി മുന്‍ എംഎല്‍എ ഡോ. ധര്‍മപാല്‍ സിങ് എന്നിവരാണു ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ഈ കൂടുമാറ്റമൊന്നും സ്വാമി പ്രസാദ് മൗര്യ ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാന്‍ പ്രാപ്തിയുള്ളതല്ല. ആധികാരികമായി വിജയം പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് പല മേഖലകളിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് തീര്‍ച്ചയാണ്.

നിലവില്‍ സമാദ് വാദി പാര്‍ട്ടി നടത്തുന്ന നീക്കങ്ങള്‍ ഫലം കണ്ടാല്‍ ബിജെപിക്ക് പല മേഖലകളിലും സ്വാധീനം നഷ്ടപ്പെടും. എന്നാല്‍ എസ്പിക്ക് അധികാരം പിടിച്ചെടുക്കാന്‍ മൗര്യയുടെ പിന്തുണ മാത്രം മതിയാകില്ല. കോണ്‍ഗ്രസ് ശക്തി തെളിയിച്ചാല്‍ ബിജെപിയുടെ ആഘാതം വര്‍ധിക്കും. എസ്പിയുമായി ഭീം ആര്‍മി നേതാവ് കൈകോര്‍ക്കുമെന്നാണ് റിപ്പോർട്ടുകള്‍. അങ്ങനെ വന്നാല്‍ എസ്പിക്ക് ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാൻ സാധിക്കും.

Leave A Reply
error: Content is protected !!