‘ലാ ടൊമാറ്റിന’ എന്ന ചിത്രത്തിലെ ക്‌ളൈമാക്സിന് വേണ്ടി ഉപയോഗിച്ചത് പത്ത് ടൺ തക്കാളി

‘ലാ ടൊമാറ്റിന’ എന്ന ചിത്രത്തിലെ ക്‌ളൈമാക്സിന് വേണ്ടി ഉപയോഗിച്ചത് പത്ത് ടൺ തക്കാളി

ടി അരുൺകുമാർ കഥയും തിരക്കഥയും എഴുതി സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ലാ ടൊമാറ്റിന’. സിനിമയ്ക്കായി ടൊമാറ്റോ ഫെസ്റ്റിവൽ നടത്തി യിരിക്കുകയാണ് ടീം. തക്കാളി വില റോക്കറ്റ് പോലെ കുതിക്കുന്ന സമയത്താണ് ചിത്രത്തിനായി ടൊമാറ്റോ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ക്‌ളൈമാക്സിന് വേണ്ടി ഉപയോഗിച്ചത് പത്ത് ടൺ തക്കാളിയാണ്.

ഇത്തരത്തിൽ ടൊമാറ്റോ ഫെസ്റ്റിവൽ മലയാള സിനിമയിൽ ഇതാദ്യമായാണ് കേരളത്തിൽ ചിത്രീകരിക്കുന്നത്. ‘ലാ ടൊമാറ്റിന’യിൽ ജോയ് മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിം ഇമ ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ്. പ്രേക്ഷകർക്ക് അനുഭവപ്പെടുക മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത സീക്വൻസ് ആയിരിക്കുമെന്നും തക്കാളി ഉപയോഗിച്ചാണ് ക്ലൈമാക്സിലെ ആക്‌ഷൻ സീൻ മുഴുവൻ ചെയ്തിരിക്കുന്നതെന്നും തിരക്കഥാകൃത്ത് ടി അരുൺ കുമാർ പറഞ്ഞു. ജോയ് മാത്യു നായകനാകുന്ന ചിത്രത്തിൽ കോട്ടയം നസീർ, ശ്രീജിത്ത് രവി എന്നിവരും പ്രധാന കഥാപത്രങ്ങളാകുന്നത്. പുതുമുഖ താരം മരിയ തോംസൺ ആണ് ചിത്രത്തിലെ നായിക.

Leave A Reply
error: Content is protected !!