സിഐപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആയി എ.വി.റസ്സൽ തുടരും

സിഐപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആയി എ.വി.റസ്സൽ തുടരും

കോട്ടയം: സിഐപിഎം കോട്ടയം ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇതിൽ പത്ത് പേർ പുതുമുഖങ്ങളും നാല് പേർ വനിതകളുമാണ്.

ജില്ലാ സെക്രട്ടറി ആയി എ.വി.റസ്സൽ തുടരും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം 10 ആയി ഉയർത്തി. കെ.അനിൽകുമാർ, റെജി സക്കറിയ, കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങൾ.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശിയും മഹിളാ അസോസിയേഷൻ നേതാവ് കെ വി ബിന്ദുവും ജില്ലാ കമ്മിറ്റിയിൽ എത്തി. Dlsmc/x വി എൻ വാസവനും മുതിർന്ന നേതാവ് എം പി ജോസഫും സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായി. 19 സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.

Leave A Reply
error: Content is protected !!