ബ്രോ ഡാഡിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ബ്രോ ഡാഡിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ബ്രോ ഡാഡി. സിനിമയുടെ  ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി . കോമഡി എന്റെർറ്റൈനെർ ആണ് ചിത്രം. ഇപ്പോൾ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയിരിക്കും ചിത്രമെന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഫസ്റ്റ് ലുക്കിനൊപ്പം അക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്‍റെ കളര്‍ഫുള്‍ എന്‍റര്‍ടെയ്‍നര്‍ സ്വഭാവം വെളിവാക്കുന്നതാണ് പോസ്റ്റര്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രോജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം മോഹന്‍ദാസ്.

Leave A Reply
error: Content is protected !!