ഒന്നാം പിണറായി സർക്കാരിന്റെ വേഗം ഇപ്പോഴില്ല; സർക്കാരിനെതിരെ വിമർശനവുമായി വി കെ പ്രശാന്ത് എം എൽ എ

ഒന്നാം പിണറായി സർക്കാരിന്റെ വേഗം ഇപ്പോഴില്ല; സർക്കാരിനെതിരെ വിമർശനവുമായി വി കെ പ്രശാന്ത് എം എൽ എ

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ വേഗം ഇപ്പോഴില്ലെന്ന് വി കെ പ്രശാന്ത് എം എൽ എ. സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സർക്കാരിനെതിരെ വിമർശനമുയർന്നത്.

മന്ത്രിമാരുടെ ഓഫീസുകൾ നിർജീവമെന്ന് എം എൽ എ വിമർശിച്ചു. കൂടാതെ തെരഞ്ഞെടുപ്പിൽ വനിതകളെ സ്ഥാനാർത്ഥികളാക്കാൻ പാർട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്നും സമ്മേളനത്തിൽ ആരോപണമുയർന്നു.

വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.

 

Leave A Reply
error: Content is protected !!