ചിരഞ്ജീവി ചിത്രം ആചാര്യയുടെ റിലീസ് മാറ്റിവച്ചു

ചിരഞ്ജീവി ചിത്രം ആചാര്യയുടെ റിലീസ് മാറ്റിവച്ചു

മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും വലിയ ബജറ്റ് ചിത്രമായ ആചാര്യ സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. ആക്ഷൻ, റൊമാന്റിക് ചിത്രത്തിൽ ചിരഞ്ജീവിക്കൊപ്പം കാജൽ അഗർവാൾ അഭിനയിക്കുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ മെഗാ പവർ സ്റ്റാർ രാം ചരൺ, പൂജ ഹെഗ്‌ഡെ എന്നിവരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ചിത്രത്തിൻറ്റെ റിലീസ് മാറ്റിവച്ചു. കോവിഡ് വ്യാപനം കൂടിയതിനാൽ ആണ് റിലീസ് മാറ്റിയത്.

ആചാര്യയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഫെബ്രുവരി നാലിന് തിയറ്ററിൽ പ്രദർശനത്തിന് എത്തുമെന്ന് അറിയിച്ചിരിന്നത്.  അതാണ് ഇപ്പോൾ മാറ്റിയത്. ചിരഞ്ജീവി- കാജൽ അഗർവാൾ, രാം ചരൺ- പൂജ ഹെഗ്‌ഡെ എന്നിവരെ കൂടാതെ ജിഷു സെൻഗുപ്ത, സോനു സൂദ്, സൗരവ് ലങ്കേഷ്, സംഗീത കൃഷ്, തനികെല്ല ഭരണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave A Reply
error: Content is protected !!