ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു

ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു

കൊച്ചി: കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി, ഡിടിപിസി, കൊച്ചി നഗരസഭ, തേവര എസ്. എച്ച് കോളേജ് സ്‌റ്റുഡൻസ് ഡെവലപ്മെന്റ് ഓഫീസ് എന്നിവയുടെ  നേതൃത്വത്തിൽ ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു. നൂറിലേറെ വിദ്യാർത്ഥികൾ ശുചീകരണത്തിൽ പങ്കാളികളായി. 

എസ്. എച്ച് കോളേജ് സ്റ്റുഡന്റ് ഡെവലപ്മെന്റ് ഓഫീസർ എബിൻ അമ്പിളിയുടെ നേതൃത്വത്തിൽ 2021 ഒക്ടോബർ 2 മുതൽ എല്ലാ ശനിയാഴ്ചകളിലും ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾ  വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടന്നു വരികയാണ്.

കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി, ഡി.ടി.പി.സി, നഗരസഭ എന്നീ സ്ഥാപനങ്ങളുടെ  പങ്കാളിത്തത്തോടെയും സഹകരണത്തോടെയുമാണ്  ശുചികരണം നടത്തുന്നത്.

കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തി ഫോർട്ട് കൊച്ചിയെ ഒരു മാതൃക ശുചിത്വ – പൈതൃക കേന്ദ്രമായി നിലനിർത്താനുള്ള ശ്രമങ്ങളാണ്  തുടരുന്നതെന്നും പങ്കാളികളായ എല്ലാ സന്നദ്ധ സേവകർക്കും അഭിനന്ദങ്ങൾ അറിയിക്കുന്നതായും സ്പെഷ്യൽ ഓഫീസർ ഇൻ ചാർജ് എസ്.വിജയകുമാർ പറഞ്ഞു.

Leave A Reply
error: Content is protected !!