സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: സിപിഐഎം നേതൃത്വത്തിനെതിരായ രൂക്ഷ വിമർശനത്തിന് വേദിയായി  തിരുവനന്തപുരം ജില്ലാ സമ്മേളനം.

വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പിൽ വനിതകളെ സ്ഥാനാർത്ഥികളാക്കാൻ പാർട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്നും വിമർശനമുയർന്നു.

സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ വൻവിജയം നേടിയതിന്റെ തിളക്കത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നടക്കുന്നത്.

Leave A Reply
error: Content is protected !!