ഗു​ജ​റാ​ത്തി​ല്‍ റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ സി​മ​ന്‍റ് തൂ​ണി​ട്ട് ട്രെ​യി​ൻ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം

ഗു​ജ​റാ​ത്തി​ല്‍ റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ സി​മ​ന്‍റ് തൂ​ണി​ട്ട് ട്രെ​യി​ൻ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം

വ​ല്‍​സാ​ദ്: ഗു​ജ​റാ​ത്തി​ല്‍ റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ സി​മ​ന്‍റ് തൂ​ണി​ട്ട് ട്രെ​യി​ൻ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം. ദ​ക്ഷി​ണ ഗു​ജ​റാ​ത്തി​ലെ വ​ൽ​സാ​ദി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം നടന്നത്. മും​ബൈ-​ഡ​ൽ​ഹി രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ട്ര​യി​ൻ തൂ​ണി​ൽ ഇ​ടി​ച്ചെ​ങ്കി​ലും പാ​ളം തെ​റ്റി​യി​ല്ല.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട 7.10 ന് ​വ​ൽ​സാ​ദ് അ​തു​ൽ‌ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു ട്രെ​യി​ൻ തൂ​ണി​ൽ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തൂ​ണ് തെ​റി​ച്ചു​പോ​യി. ട്രെ​യി​ന്‍ യാ​ത്ര തു​ട​ര്‍​ന്നെ​ങ്കി​ലും ലോ​ക്കോ പൈ​ല​റ്റ് അ​ധി​കൃ​ത​രെ വി​വ​രം വ്യക്തമാക്കി.

റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ട്രെ​യി​ന്‍ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!