ഭക്ഷണം കഴിക്കുമ്പോൾ ഫോട്ടോഗ്രാഫർ വന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?; വൈറലായി വീഡിയോ

ഭക്ഷണം കഴിക്കുമ്പോൾ ഫോട്ടോഗ്രാഫർ വന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?; വൈറലായി വീഡിയോ

വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയ ആഘോഷിക്കാറുണ്ട്. അതില്‍ ഏറ്റവും രസകരം കല്യാണ വിരുന്നിനിടെ ആസ്വദിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫര്‍മാരും അടുത്തവരുമ്പോഴുള്ള പലരുടെയും മുഖഭാവമാണ്. നമ്മളില്‍ പലരും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും.

ഭക്ഷണം കഴിക്കുമ്പോൾ ഫോട്ടോഗ്രാഫർ എത്തിയാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? എന്ന ചോദ്യവുമായെത്തിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നത്. വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കുന്ന എട്ട് യുവതികളുടെ വ്യത്യസ്ത പ്രതികരണങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വലിയൊരു ഇറച്ചികഷ്ണം കഴിക്കാൻ ശ്രമിക്കുന്ന യുവതി വീഡിയോ എടുക്കുന്നതു കണ്ടപ്പോൾ ഭക്ഷണം അതുപോലെ പ്ലേറ്റിലേക്ക് തിരച്ചു വച്ച് ക്യാമറ നോക്കി ചിരിക്കുന്നു. മറ്റൊരാൾ ക്യാമറ കടന്നു പോകുന്നതു വരെ ഫോർക്കും സ്പൂണും പ്ലേറ്റിൽ വച്ച് പോസ് ചെയ്യുന്നു, ഒരാള്‍ ഭാവവ്യത്യാസവും ഇല്ലാതെ ഭക്ഷണം ആസ്വദിക്കുന്നു തുടങ്ങി പല രീതിയിലാണ് ഇവര്‍ പെരുമാറുന്നത്.

Leave A Reply
error: Content is protected !!