കൊവിഡ് വ്യാപനം: തിരുവനനന്തപുരത്ത് പൊതുയോഗങ്ങൾക്കും ഒത്തുചേരലുകൾക്കും നിരോധനം

കൊവിഡ് വ്യാപനം: തിരുവനനന്തപുരത്ത് പൊതുയോഗങ്ങൾക്കും ഒത്തുചേരലുകൾക്കും നിരോധനം

തിരുവനന്തപുരം: തലസ്ഥാനത്ത്  കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

പൊതുയോഗങ്ങളും ഒത്തുചേരലുകളും തിരുവനന്തപുരത്ത് നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതി. നേരത്തെ നിശ്ചയിച്ച യോഗങ്ങളും മാറ്റിവയ്ക്കണമെന്ന് സംഘാടകർക്ക് നിർദേശം നൽകി.

 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Leave A Reply
error: Content is protected !!