മഞ്ജു വാര്യർ എടുത്ത സ്വന്തം ചിത്രം പങ്കുവച്ച് ഭാവന

മഞ്ജു വാര്യർ എടുത്ത സ്വന്തം ചിത്രം പങ്കുവച്ച് ഭാവന

മലയാളികളുടെ ഇഷ്ട്ട നടിമാരിൽ ഒരാൾ ആണ് ഭാവന. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യർ എടുത്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

നമ്മളെല്ലാവരും അല്‍പം തകര്‍ന്നവരാണ്, അതിനാലാണ് ഇങ്ങനെ വെളിച്ചം ഉള്ളിലേക്ക് വരുന്നത് എന്ന കുറിപ്പോടെയാണ് ഭാവന ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാവനയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത് ഒട്ടേറെ പേരാണ്. ഫോട്ടോയ്‍ക്ക് ഭാവന എഴുതിയ ക്യാപ്ഷൻ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകളാണ് എന്നാണ് കമന്റുകള്‍.

‘ഭജ്രംഗി 2’ ‘ഇൻസ്‍പെക്ടര്‍ വിക്രമും’ എന്നീ ചിത്രങ്ങളിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. ഇൻസ്‌പെക്ടർ വിക്ര൦ വലിയ വിജയമായിരുന്നു. ശ്രീ നരസിംഹ സംവിധാനം ചെയ്‍ത ‘ഇൻസ്‍പെക്ടര്‍ വിക്ര’മില്‍ പ്രജ്വല്‍ ദേവ്‍രാജായിരുന്നു നായകൻ.

Leave A Reply
error: Content is protected !!