വിശാൽ ചിത്രം വീരമേ വാകൈ സൂടു൦ : ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

വിശാൽ ചിത്രം വീരമേ വാകൈ സൂടു൦ : ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

വീരമേ വാകൈ സൂടും എന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൽ വിശാൽ ആണ് നായകൻ, ചിത്രം നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനം ചെയ്യുന്നു. ചിത്രം ജനുവരി 26ന് പ്രദർശനത്തിന് എത്തും. ഇപ്പോൾ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ളവർക്കും എതിരെ വ്യക്തികൾക്കും സമൂഹത്തിനും നേരെയുള്ള അവരുടെ പീഡനങ്ങൾക്കെതിരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം. എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് വീരമേ വാകൈ സൂടും .

ചിത്രീകരണം പൂർത്തിയായത് ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ്. ഡിംപിൾ ഹയാതിയാണ് നായിക.രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നീ പ്രമുഖ താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കവിൻ രാജ് ഛായഗ്രഹണവും യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. വിശാൽ തന്നെയാണ് തൻ്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വീരമേ വാകൈ സൂടും നിർമ്മിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=cfF81jw__gw

Leave A Reply
error: Content is protected !!