വിരലുകളുടെ എണ്ണം കുറഞ്ഞ് കൈപ്പത്തി; മണിപ്പൂരില്‍ വീണ്ടും ബിജെപി തരംഗം സൃഷ്ട്ടിക്കുമോ?

വിരലുകളുടെ എണ്ണം കുറഞ്ഞ് കൈപ്പത്തി; മണിപ്പൂരില്‍ വീണ്ടും ബിജെപി തരംഗം സൃഷ്ട്ടിക്കുമോ?

‘ഇന്ത്യയുടെ രത്നം’ എന്നാണ് അറിയപ്പെടുന്നതെങ്കിലും വിഘടനവാദവും ഭീകരവാദവും അസ്ഥിരതയും പേറുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ദേശത്തെ സമാധാനത്തിലേക്കും പുരോഗതിയിലേക്കും കൈപ്പിടിച്ചുയര്‍ത്തിയെന്ന ബിജെപിയുടെ അവകാശവാദം എത്രത്തോളം സത്യമായിരുന്നുവെന്ന വിധിയെഴുത്തുകൂടിയായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്. ഫെബ്രുവരി 27-നും മാര്‍ച്ച് 13-നുമായി രണ്ടു ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.

എന്‍. ബിരെന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എല്ലാ മേഖലയിലും വികസനം കൊണ്ടുവന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിനെ താന്‍ മണിപ്പൂരിന്റെ പടിവാതിലില്‍ എത്തിച്ചുവെന്ന മോദിയുടെ അവകാശവാദവും ഇതിന്റെ തുടര്‍ച്ചയാണ്.

എന്നാല്‍, മണിപ്പുരിനെ അശാന്തമായ കടല്‍ പോലെയാക്കി ബിജെപി മാറ്റിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ പാരാ സ്പെഷല്‍ ഫോഴ്സസ് കമാന്‍ഡോകളുടെ വെടിവെയ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം കോണ്‍ഗ്രസ് പ്രധാന തിരഞ്ഞെടുപ്പ് ആയുധമാക്കുന്നു. നിലവിലുള്ള പ്രത്യേക സൈനികാധികാര നിയമമായ അഫ്സ്പ പിന്‍വലിക്കണമെന്ന ആവശ്യം നിരന്തരം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ചിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്.

Leave A Reply
error: Content is protected !!