ആയുധ വിപണിയിൽ വീണ്ടും ഇന്ത്യയുടെ മുന്നേറ്റം; ബ്രഹ്മോസ് വാങ്ങാൻ രാജ്യങ്ങൾ ക്യൂ നിൽക്കുന്നു, 2774 കോടിയ്ക്ക് ആദ്യം ഫിലിപ്പീൻസ് സ്വന്തമാക്കും

ആയുധ വിപണിയിൽ വീണ്ടും ഇന്ത്യയുടെ മുന്നേറ്റം; ബ്രഹ്മോസ് വാങ്ങാൻ രാജ്യങ്ങൾ ക്യൂ നിൽക്കുന്നു, 2774 കോടിയ്ക്ക് ആദ്യം ഫിലിപ്പീൻസ് സ്വന്തമാക്കും

ഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങുന്ന ആദ്യ രാജ്യമായി ഫിലിപ്പീൻസ്. .ഇന്ത്യയും റഷ്യയും സംയുക്തമായിയാണ് ഈ മിസൈൽ വികസിപ്പിച്ചത്.

37.49 കോടി ഡോളറിന്റെ (ഏകദേശം 2774 കോടി രൂപ) കരാറാണ് ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടായിരിക്കുന്നത്. ഫിലിപ്പീൻസിന്റെ തീരപ്രതിരോധ റെജിമെന്റാണു മിസൈൽ വിന്യസിക്കുക. വിയറ്റ്നാം, ചിലി എന്നീ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. വൻ മൂല്യമുള്ള ഒരു ആയുധം ഇന്ത്യ കൈമാറുന്നത് ആദ്യമായിയാണ്. കഴിഞ്ഞ വർഷം ആയുധ കയറ്റുമതിയുമായി ബന്ധപ്പെട്ട് രാജ്യം 8500 കോടി രൂപ നേടിയിരുന്നെങ്കിലും അവയെല്ലാം റൈഫിൾ, ടോർപിഡോ വെടിക്കോപ്പ്, ഷെല്ലുകൾ തുടങ്ങിയ ചെറിയ ആയുധങ്ങളുടെ കയറ്റുമതിയിലൂടെയായിരുന്നു. നിരവധി അറബ് രാജ്യങ്ങൾ ഉൾപ്പെടെ ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

എന്നാൽ ഇന്ത്യ ഇതിനോടകം തന്നെ ലഡാക്കിലും അരുണാചൽപ്രദേശിലും, ചൈനയുമായി നിയന്ത്രണ രേഖയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ബ്രഹ്മോസ് മിസൈൽ വിന്യസിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!