മേപ്പടിയാനിലെ പുതിയ പ്രൊമോ പുറത്തിറങ്ങി

മേപ്പടിയാനിലെ പുതിയ പ്രൊമോ പുറത്തിറങ്ങി

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്റെ പുതിയ പ്രൊമോ പുറത്തിറങ്ങി. ചിത്രം ഇന്നലെ തീയറ്ററിൽ പ്രദർശനത്തിന്എത്തി . ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്‌. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്.

ഒരു പക്കാ ഫാമിലി എന്റര്‍ടൈനര്‍ ആയിട്ട്‌ ഒരുങ്ങുന്ന മേപ്പടിയാനില്‍ അഞ്ജു കുര്യനാണ് നായികയായി‌ എത്തുന്നത്‌. ഇന്ദ്രന്‍സ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വര്‍ഗീസ്‌, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, , ശ്രീജിത്ത്‌ രവി, നിഷ സാരംഗ്‌ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്‌. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌ രാഹുല്‍ സുബ്രമണ്യനാണ്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്‌. ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ്‌ ദേശം.

Leave A Reply
error: Content is protected !!