മിന്നൽ മുരളിയിലെ താരങ്ങളോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ടൊവിനോ

മിന്നൽ മുരളിയിലെ താരങ്ങളോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ടൊവിനോ

ബേസില്‍ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ ചിത്രം – മിന്നല്‍ മുരളി പ്രഖ്യാപിച്ച നാൾ മുതൽ വലിയ ശ്രദ്ധ നേടിയ ചിത്രമാണ്.  മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണിത്. ചിത്രം കഴിഞ്ഞ മാസം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. മികച്ച പ്രതികരണം നേടി ചിത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രത്തിലെ അഭിനേതാക്കളും മികച്ച പ്രകടനം ആണ് നടത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ടൊവിനോ തോമസ് പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ താരങ്ങളോടൊപ്പമുള്ള പുതിയ ചിത്രം ആണ് പങ്കുവെച്ചിരിക്കുന്നത്. ടൊവിനോ പങ്കു വെച്ചിരിക്കുന്നത് ബേസില്‍ ജോസഫിനും ഗുരു സോമസുന്ദരത്തിനും സമീര്‍ താഹിറിനുമൊപ്പമുള്ള ചിത്രമാണ് . ചിത്രത്തിന് ഒരു ആദികുറുപ്പും താരം പങ്കുവച്ചിട്ടുണ്ട്. ഫോട്ടോ മിന്നല്‍ മുരളി സെറ്റിലെയാണെന്ന് കരുതിയെങ്കില്‍ തെറ്റിയെന്നും ഈ ചിത്രത്തിന് ശേഷം ചെയ്ത സിനിമയുടെ ബംഗ്‌ളൂരുവിലെ സെറ്റില്‍ വെച്ചെടുത്ത ഫോട്ടോയാണെന്നും ടൊവിനോ അറിയിച്ചു.മിന്നല്‍ മുരളിയുടെ സിനിമാറ്റോഗ്രാഫറായിരുന്ന സമീര്‍ താഹിര്‍ പുതിയ ചിത്രത്തില്‍ പ്രൊഡ്യൂസര്‍ ആണെന്നും സഹതാരമാണ് ബേസില്‍ എന്നും ടൊവിനോ കുറിക്കുന്നു. തങ്ങളെ സന്ദര്‍ശിക്കാൻ ആണ് ഗുരു സോമസുന്ദരം എത്തിയതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

Leave A Reply
error: Content is protected !!