കെ-റെയില്‍ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം-മന്ത്രി പി. പ്രസാദ്

കെ-റെയില്‍ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം-മന്ത്രി പി. പ്രസാദ്

ആലപ്പുഴ : കെ-റെയില് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്ക്കുള്ള ആശങ്കകള് പരിഹരിക്കുന്നതിനും എല്ലാവരുടെയും അഭിപ്രായങ്ങള് കേള്ക്കാനും സംസ്ഥാന സര്ക്കാര് പ്രതിജ്ഞാബദ്ധമാമെന്ന് കൃഷിമന്ത്രി പി.
പറഞ്ഞു.
ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഓഡിറ്റോറിയത്തില് നടന്ന ജനസമക്ഷം സില്വര്ലൈന് പദ്ധതി വിശദീകരണ യോഗം ഓണ്ലൈനില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില് സംസ്ഥാനം നേരിടുന്ന ഗതാഗത പ്രശ്നങ്ങള്ക്ക് പരിഹാരമായാണ് പദ്ധതി ആവിഷ്കരിച്ചിരക്കുന്നത്. വാഹനങ്ങളുടെ എണ്ണവും ഗതാഗതക്കുരുക്കും അനുദിനമെന്നോണം വര്ധിച്ചുവരികയാണ്. സംസ്ഥാനത്തിന് പൊതുവില് ഗുണകരമാകുന്ന പദ്ധതി ജനങ്ങളുമായി സംവദിച്ച് പൂര്ണ പിന്തുണ ഉറപ്പാക്കി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ജനസമക്ഷണം കെ-റെയില് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പദ്ധതിയെ അന്ധമായി എതിര്ക്കുന്നത് ഒഴിവാക്കണം. യാഥാര്ഥ്യങ്ങളെ യാഥാര്ഥ്യങ്ങളായി കാണണം. വികസനത്തിന്റെ കാര്യത്തില് ജനപക്ഷ സമീപനം സ്വീകരിക്കാന് എല്ലാവരും തയ്യാറാകണം-അദ്ദേഹം നിര്ദേശിച്ചു.
ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ച ചടങ്ങില് കെ-റെയില് മാനേജിംഗ് ഡയറക്ടര് വി. അജിത്കുമാര് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും സദസ്യരുടെ ചോദ്യങ്ങള്ക്ക് മറുപടി നല്കുകയും ചെയ്തു.
എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, തോമസ് കെ. തോമസ്, എച്ച്. സലാം, യു. പ്രതിഭ, ദലീമ ജോജോ, എം.എസ്. അരുൺ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, ആലപ്പുഴ മുനിസിപ്പല് ചെയർപേഴ്സൺ സൗമ്യ രാജ്, കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച്. റഷീദ്, മുൻ എം.എൽ.എ ആർ. രാജേഷ്, ബ്ലോക്ക്‌- ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കെ-റെയില് പ്രോജക്ട് ആന്റ് പ്ലാനിംഗ് ഡയറക്ടര് പി. ജയകുമാര് സ്വാഗതവും ജനറല് മാനേജര് ജി. കേശവചന്ദ്രന് നന്ദിയും പറഞ്ഞു.
Leave A Reply
error: Content is protected !!