നേന്ത്രക്കായ ചിപ്സിൽ രുചി വൈവിധ്യങ്ങൾ തീർത്ത് ഹെവൻ

നേന്ത്രക്കായ ചിപ്സിൽ രുചി വൈവിധ്യങ്ങൾ തീർത്ത് ഹെവൻ

തൃശൂർ: തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന വ്യവസായ വാണിജ്യ വകുപ്പിൻ്റെ ടിൻടെക്സ് പ്രദർശന വിപണനമേളയിൽ നേന്ത്രക്കായയിലെ രുചി വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി ചേറൂർ സ്വദേശി കൃഷ്ണകുമാർ.
കേരളത്തിൻ്റെ തനത് വിഭവമായ നേന്ത്രക്കായ ചിപ്പ്സിൽ വ്യസ്തങ്ങളായ രുചിക്കൂട്ടുകൾ പരീക്ഷിച്ചു കൊണ്ടാണ് ഹെവൻ എന്ന പേരിൽ നാല് മാസങ്ങൾക്ക് മുൻപ് കൃഷ്ണകുമാർ സംരംഭം തുടങ്ങിയത്.
ടൊമാറ്റോ, ചീസ്, ബിരിയാണി, ന്യൂഡിൽസ്, ബ്ലാക്ക് പെപ്പർ എന്നീ അഞ്ച് തരം രുചിക്കൂട്ടുകൾ വഴി തനതായ വിപണി ഒരുക്കാൻ ശ്രമിക്കുകയാണ് ഹെവൻ.
കേരളത്തിൽ പ്രാദേശിക വിതരണക്കാർ വഴി എല്ലായിടത്തും ഉൽപന്നം എത്തിക്കാനും തമിഴ്നാട്, ബംഗലൂരു എന്നിവിടങ്ങളിലും ഓൺലൈനായും ഉൽപനം ലഭ്യമാക്കാനുമുള്ള ശ്രമത്തിലാണ് കൃഷ്ണകുമാർ.
തൻ്റെ എല്ലാ ശ്രമങ്ങൾക്കും പിന്തുണയുമായി സുഹൃത്തുക്കൾ ഒപ്പമുണ്ട്. ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തങ്ങളുടെ ഉൽപന്നം കൂടുതൽ പേരിലെത്തിക്കാൻ അധികൃതർ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.
Leave A Reply
error: Content is protected !!