ഫ്രാങ്കോ മുളയ്ക്കല്‍ നന്ദിയുള്ള പിതാവെന്ന് ബോധ്യമായി- പി സി ജോർജ്

ഫ്രാങ്കോ മുളയ്ക്കല്‍ നന്ദിയുള്ള പിതാവെന്ന് ബോധ്യമായി- പി സി ജോർജ്

കോട്ടയം: കുറ്റാരോപിതനായ സാഹചര്യങ്ങളില്‍ തനിക്കൊപ്പം നിന്നതിന് നന്ദി പറയാനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വീട്ടിലെത്തിയതെന്നും അതിലുപരി മറ്റൊന്നുമില്ലെന്നും പി സി ജോർജ്.

അദ്ദേഹത്തിന്റെ സ്നേഹപ്രകടനത്തിന് നന്ദിയുണ്ട്. ഒരു നന്ദിയുള്ളവനാണ് പിതാവെന്ന് ഇതിലൂടെ എനിക്ക് ബോധ്യമായി എന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ മുതല്‍ അദ്ദേഹത്തെ പിന്തുണച്ചു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സമയത്ത് ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.  മത വിശ്വാസം തകർക്കുക കുടുംബ ബന്ധം തകർക്കുക എന്ന ലക്ഷ്യമാണ് ചിലർക്കുള്ളത്. ഇതിന് പിന്നൽ ആരെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്ന് പി സി ജോർജ് പറഞ്ഞു.

ഫ്രാങ്കോ പിതാവ് മോശ സ്വഭാവമുള്ളയാളെന്ന് പറഞ്ഞാൽ സഭയുടെ വിശ്വാസം തന്നെ നഷ്ടപ്പെടില്ലേ. അദ്ദേഹം തെറ്റ് ചെയ്‌തെന്ന് പറഞ്ഞാൽ ക്രിസ്ത്യൻ സഭയ്ക്ക് തന്നെ പരാജയം ഉണ്ടാകും. അതാണ് അവർ ആഗ്രഹിച്ചതെന്നും പി സി ജോർജ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!