കുവൈറ്റിൽ എണ്ണ ശുദ്ധീകരണശാലയില്‍ തീപ്പിടുത്തം; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

കുവൈറ്റിൽ എണ്ണ ശുദ്ധീകരണശാലയില്‍ തീപ്പിടുത്തം; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

കുവൈറ്റ്: കുവൈറ്റിലെ മിന അല്‍ അഹ്‍മദി എണ്ണ ശുദ്ധീകരണശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. വെള്ളിയാഴ്‍ചയായിരുമന്നു അപകടമെന്ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി വ്യക്തമാക്കി. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ രണ്ട് ഇന്ത്യക്കാരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആദ്യം അല്‍ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അല്‍ ബാബ്‍തൈന്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. വലിയ പരിക്കുകളില്ലാത്ത രണ്ട് പേര്‍ കമ്പനിയുടെ ക്ലിനിക്കില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണെന്നും ഇവരുടെ ആരോഗ്യ നില വളരെ തൃപ്‍തികരമാണെന്നും അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ പെട്രോളിയം മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസ്, കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.

മിന അല്‍ അല്‍അഹ്‍മദി എണ്ണ ശുദ്ധീകരണശാലയിലെ വാതക ദ്രവീകരണ യൂണിറ്റ് 32ല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ വെള്ളിയാഴ്‍ച രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. ഉടന്‍ തന്നെ അത്യാഹിത സാഹചര്യം നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അഗ്നിശമന സേനയെത്തി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയതായും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അവകാശപ്പെടുകയും ചെയ്യുന്നു.

Leave A Reply
error: Content is protected !!