മൗനി റോയ് ദുബായിലെ മലയാളി ലയാളി ബാങ്കറുമായി ജനുവരി 27 ന് വിവാഹതിയാകുന്നു

മൗനി റോയ് ദുബായിലെ മലയാളി ലയാളി ബാങ്കറുമായി ജനുവരി 27 ന് വിവാഹതിയാകുന്നു

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്‍’ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. സോഷ്യൽമീഡിയയിൽ സജീവമായ താരം തൻറെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മൗനി റോയിയുടെ വിവാഹം ആണ് വാർത്ത ആകുന്നത്.

താരത്തിൻറെ വിവാഹം ജനുവരി 27ന് നടക്കും എന്നാണ് റിപ്പോർട്ട്. ദുബായിആസ്ഥാനമായ മലയാളി ബാങ്കർ സൂരജ് നമ്പ്യാരാണ് വരൻ. 36 കാരിയായ നടി ഗോവയിൽ വച്ച് വിവാഹം കഴിക്കുമെന്നാണ് വാർത്തകൾ. റോയിയുടെ വ്യവസായ സുഹൃത്തുക്കൾക്ക് വിവാഹത്തിനുള്ള ക്ഷണം ലഭിച്ചതായി പറയപ്പെടുന്നു.

വിവാഹത്തിനായി പഞ്ചനക്ഷത്ര ഹോട്ടലായ ഡബ്ല്യൂ ഗോവ ബുക്ക് ചെയ്തിട്ടുണ്ട്. സിനിമാ സുഹൃത്തുക്കൾക്കായി ജനുവരി 28ന് പാർട്ടി സംഘടിപ്പിക്കുമെന്നും റിപ്പോർട്ട് ഉണ്ട്. വിവാഹത്തിൽ കരൺ ജോഹർ, എക്താ കപൂർ, മനീഷ് മൽഹോത്ര, ആഷ്‌ക ഗരോഡിയ എന്നിവർ പങ്കെടുക്കും.

Leave A Reply
error: Content is protected !!