സിൽവർ ലൈൻ: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മൗനം തുടരുന്നു, സമരവുമായി മുന്നോട്ടെന്ന് വിഡി സതീശൻ

സിൽവർ ലൈൻ: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മൗനം തുടരുന്നു, സമരവുമായി മുന്നോട്ടെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും സമര പരിപാടികളുമായി യുഡിഎഫ് മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

യു ഡി എഫ് ഉയർത്തിയിരിക്കുന്ന ചോദ്യങ്ങൾക്കൊന്നും സർക്കാർ ഇതുവരെ ഉത്തരം നൽകിയിട്ടില്ല . മുഖ്യമന്ത്രി വീണ്ടും അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഒരു ചോദ്യത്തിനും ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതിനാൽ സിൽവർ ലൈന് എതിരായി ജനങ്ങളെ ബോധവാന്മാരാക്കുന്ന പരിപാടികളും സമരങ്ങളുമായി യു ഡി എഫ് മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി

 

Leave A Reply
error: Content is protected !!