രുചിക്കൂട്ടിന്റെ കരുത്തിൽ കുടുംബശ്രീ; രുചിമേള ശ്രദ്ധേയമാവുന്നു

രുചിക്കൂട്ടിന്റെ കരുത്തിൽ കുടുംബശ്രീ; രുചിമേള ശ്രദ്ധേയമാവുന്നു

തൃശൂർ: കോവിഡ് പ്രതിസന്ധിയിലും തളരില്ലെന്ന ആത്മവിശ്വാസത്തിന്റെ കരുത്തിൽ രുചിമേള ഒരുക്കുകയാണ് കുടുംബശ്രീ. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ടിൻടെക്സ് 2022 – വ്യവസായ കൈത്തറി പ്രദർശന മേളയിലാണ് കുടുംബശ്രീ ഫുഡ് കോർട്ട് ഒരുക്കിയിരിക്കുന്നത്.
കുടുംബശ്രീയുടെ അഞ്ച് സ്റ്റാളുകളാണ് മേളയിലുള്ളത്. തൃശൂര് ജില്ലയിലെ കല്യാണി കഫേ യൂണിറ്റ് ഒരുക്കുന്ന വിവിധതരം കപ്പ വിഭവങ്ങള്, മലപ്പുറം ജില്ലയിലെ ട്രാന്സ്ജെന്ഡര് ഗ്രൂപ്പായ പുനര്ജന്മം ഒരുക്കുന്ന വിവിധ തരം ജ്യൂസുകള്, മലബാര് സ്നാക്ക്സ്, ആലപ്പുഴ ജില്ലയിലെ രുചി കഫെ ഒരുക്കുന്ന വിവിധ തരം പായസങ്ങള്, പുത്തൂര് പഞ്ചായത്തിലെ കാര്യാട്ട് കഫെ യൂണിറ്റിന്റെ വിവിധ തരം പുട്ടുകള്, ആളൂര് പഞ്ചായത്തിലെ എംപൈര് കഫെ യൂണിറ്റ് ഒരുക്കുന്ന വിവിധ തരം ദോശകള് എന്നിവ മേളയില് ലഭ്യമാണ്. മേളയിലെ മുരിങ്ങയില, ചോളം, റാഗി പുട്ടുകൾക്ക് ആവശ്യക്കാർ ഏറെയാണ്.
കുടുംബശ്രീയുടെ ഭക്ഷ്യമേളയുടെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര് നിര്വ്വഹിച്ചു. ജില്ലാമിഷന് കോ-ഓര്ഡിനേറ്റര് കെ വി ജ്യോതിഷ്കുമാര് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല് മാനേജര് ഡോ. കെ എസ് കൃപകുമാര്, ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണന്, വിജയകൃഷ്ണന്, ബ്ലോക്ക് കോ-ഓര്ഡിനേറ്റര്മാര്, ഐഫ്രം ടീം അംഗങ്ങള്, കഫേ കുടുംബശ്രീ അംഗങ്ങള് എന്നിവര് ചടങ്ങില് സന്നിഹിതരായിരുന്നു. രാവിലെ 11 മുതല് വൈകീട്ട് 8.30 വരെയാണ് ഫുഡ് കോര്ട്ട് പ്രവര്ത്തിക്കുന്നത്.
Leave A Reply
error: Content is protected !!