ഹോളിവുഡ് ചിത്രം ഇറ്റേണൽസിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

ഹോളിവുഡ് ചിത്രം ഇറ്റേണൽസിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു 

ഇതേ പേരിലുള്ള മാർവൽ കോമിക്സ് റേസ് അടിസ്ഥാനമാക്കി എത്തിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ഇറ്റേണൽസ്. ചിത്രം നവംബർ അഞ്ചിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തി. ട്രിക് ബർലി, റയാൻ ഫിർപോ, കാസ് ഫിർപോ എന്നിവർ തിരക്കഥ എഴുതിയ ചിത്രം ക്ലോസ് ഷാവോയാണ് സംവിധാനം ചെയ്തത്.ജെമ്മ ചാൻ, റിച്ചാർഡ് മാഡൻ, കുമയിൽ നഞ്ചിയാനി, ലിയ മക്ഹഗ്, ബ്രയാൻ ടൈറി ​​ഹെൻറി, ലോറൻ റിഡ്‌ലോഫ്, ബാരി കിയോഗൻ, ഡോൺ ലീ, ഹരീഷ് പട്ടേൽ, കിറ്റ് ഹാരിംഗ്ടൺ, സൽമ ഹെയ്ക്ക്, ആഞ്ചലീന ജോളി എന്നിവരടങ്ങുന്ന ഒരു വമ്പൻ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.  ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിന് എത്തി. അഞ്ച് ഭാഷകളിൽ ആണ് ചിത്രം എത്തിയിരിക്കുന്നത്.

https://www.hotstar.com/in/movies/eternals/1260077949

മാർവൽ സ്റ്റുഡിയോസ് നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ചേഴ്സ് വിതരണം ചെയ്യുന്ന ഇത് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ (MCU) 26 -ാമത്തെ ചിത്രമാണ്. അവഞ്ചേഴ്സിലെ പകുതി ജനസംഖ്യ തിരിച്ചെത്തിയ ശേഷം 7,000 വർഷങ്ങളായി രഹസ്യമായി ഭൂമിയിൽ ജീവിച്ചിരിന്ന സെലസ്റ്റിയലുകൾ അവരുടെ ദുഷ്ട എതിരാളികളിൽ നിന്ന് മനുഷ്യരാശിയെ സംരക്ഷിക്കാൻ വീണ്ടും ഒത്തുചേരുന്നതാണ് സിനിമയുടെ കഥ. ഇപ്പോൾ സിനിമയിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു.

Leave A Reply
error: Content is protected !!