മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ 4.40 നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്രതിരിച്ചത്.

അമേരിക്കയിലെ മിനസോറ്റ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. ഭാര്യ കമലയും പേഴ്‌സണൽ അസിസ്റ്റന്റ് സുനീഷും അദ്ദേഹത്തിനൊപ്പമുണ്ട്. ചികിത്സ കഴിഞ്ഞ് ഈ മാസം 29ന് തിരിച്ചെത്തും. ചികിത്സയ്ക്കായുള്ള എല്ലാ ചെലവും സർക്കാരാണ് വഹിക്കുന്നത് .

രണ്ടാഴ്ചയോളം മുഖ്യമന്ത്രി വിദേശത്താണെങ്കിലും ചുമതല ആർക്കും കൈമാറിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിൽ ഉൾപ്പടെ ഓൺലൈനായി പങ്കെടുക്കും. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയാണെന്ന് ഇന്നലെ ഗവർണറെ ഫോണിൽ വിളിച്ച് അദ്ദേഹം അറിയിച്ചിരുന്നു. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു.

അന്നും മന്ത്രിസഭയിലെ മറ്റാർക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളിൽ ഇടപെട്ടത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തുടർ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് പോകുന്നത്.

മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സക്ക് പോകുന്നതിനെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ചർച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിപക്ഷങ്ങൾ നടത്തുന്നത് . അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേർ ചർച്ചകളിൽ പങ്കെടുത്തിരുന്നു .

വിമർശിക്കുന്നവർ എന്നും വിമർശിച്ചുകൊണ്ടേയിരിക്കും . എന്തിനെയും ഏതിനെയും വിമർശിക്കുന്നവർ അത് തുടരട്ടെ . വിമർശിച്ചില്ലങ്കിൽ അവർക്ക് ഉറക്കം നഷ്ടപ്പെടും.

https://www.youtube.com/watch?v=3RyEwBhv0ss

 

 

Leave A Reply
error: Content is protected !!