വ്യവസായ കൈത്തറി പ്രദര്‍ശന വിപണനമേളയ്ക്ക് തൃശൂരിൽ തുടക്കമായി

വ്യവസായ കൈത്തറി പ്രദര്‍ശന വിപണനമേളയ്ക്ക് തൃശൂരിൽ തുടക്കമായി

തൃശൂർ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ടിന്ഡെക്സ് 2022 വ്യവസായ കൈത്തറി പ്രദര്ശന മേളയ്ക്ക് തൃശൂര് തെക്കേ ഗോപുരനടയിലെ വിദ്യാര്ത്ഥി കോര്ണറില് തുടക്കമായി. എംഎല്എ പി ബാലചന്ദ്രന് മേളയുടെ ഉദ്ഘാടനം നിര്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര് അധ്യക്ഷത വഹിച്ചു.

കോവിഡ് കാലത്ത് ഇത്തരം ഒരു എക്‌സിബിഷന് സംഘടിപ്പിച്ച് ചെറുകിട വ്യവസായികള്ക്ക് കൈതാങ്ങാകുന്ന ജില്ലാ വ്യവസായ കേന്ദ്രത്തെ എംഎല്എ പ്രശംസിച്ചു. ഇടത്തരക്കാരുടെ ചൂഷണമില്ലാതെ സംരംഭകര്ക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങള് നേരിട്ട് ഉപഭോക്താക്കളുടെ കൈകളില് എത്തിക്കാന് ടിന്ഡെക്‌സ് മേള അവസരമൊരുക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പ്രതിസന്ധികളിലും സംരംഭകരെ എങ്ങനെ കൈപിടിച്ച് ഉയര്ത്താം എന്നതിന്റെ ഉദാഹരണമാണ് ഇത്. അഞ്ചുവര്ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള് സൃഷ്ടിക്കുക എന്ന സര്ക്കാരിന്റെ ലക്ഷ്യ പൂര്ത്തീകരണത്തിന് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം മേളകള് സഹായിക്കുമെന്നും ഡേവിസ് മാസ്റ്റര് പറഞ്ഞു.

നാല് ദിവസം നീണ്ടുനില്ക്കുന്ന പ്രദര്ശന വില്പന മേള ചെറുകിട ഇടത്തരം സംരംഭങ്ങളെ സഹായിക്കുക, അവര്ക്കാവശ്യമുള്ള ലൈസന്സ് സംവിധാനങ്ങള് ഏര്പ്പെടുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് നടത്തുന്നത്. 48 സ്റ്റാളുകളിലായി ഭക്ഷ്യോല്പന്നങ്ങള്, ഗാര്മെന്റ്സ്, കൈത്തറി-കരകൗശല വസ്തുക്കള്, ആയുര്വേദ ഉല്പന്നങ്ങള് എന്നിവയുടെ വൈവിധ്യമാര്ന്ന പ്രദര്ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. ഇതില് 26 സ്റ്റാളുകള് വ്യവസായ സംരംഭകരുടെയും 17 എണ്ണം കൈത്തറി കരകൗശല മേഖലയില് നിന്നുള്ളതുമാണ്. കൂടാതെ ഖാദി ബോര്ഡ്, കുടുംബശ്രീ, കയര് മേഖലയില് നിന്നുള്ള സ്റ്റാളുകളും കേരള ഫിനാന്ഷ്യല് കോര്പ്പറേഷന് എം. എസ്. എം. ഇ ലീഡ് ബാങ്ക് എന്നീ സ്റ്റാളുകളുമുണ്ട്.
കുടുംബശ്രീയുടെ ഫുഡ് കോര്ട്ടും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മലപ്പുറം, ആലപ്പുഴ, തൃശൂര് ജില്ലകളിലെ രുചികരവും വൈവിധ്യവുമാര്ന്ന ഭക്ഷ്യപദാര്ത്ഥങ്ങളാണ് ഇവിടെയുള്ളത്. മലപ്പുറത്തെ ട്രാന്സ്‌ജെന്റര് കൂട്ടായ്മയായ പുനര്ജന്മത്തിന്റെ ജ്യൂസ്, മലബാര് സ്‌നാക്‌സ് സ്റ്റോളും ഇതില് ഉള്പ്പെടുന്നു.
മേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകീട്ട് സംഗീതോത്സവം, നൃത്തോത്സവം, ഗാനമേള എന്നിങ്ങനെ വിവിധ കലാ സാംസ്‌കാരിക പരിപാടികളും നടക്കും. മേള ഈ മാസം 16 ന് സമാപിക്കും. ഉദ്ഘാടന ചടങ്ങില് കൗണ്സിലര് പൂര്ണിമ സുരേഷ്, എംഎസ്എംഇ ഡിഐ തൃശൂര് ജോയിന്റ് ഡയറക്ടര് ജി എസ് പ്രകാശ്, കെഎസ്എസ്‌ഐഎ പ്രസിഡന്റ് നോജി ജോസഫ് എന്നിവര് ആശംസകള് അറിയിച്ചു. എക്‌സിബിഷന് കോര്ഡിനേറ്റര് സജി എസ് നന്ദി പറഞ്ഞു.
Leave A Reply
error: Content is protected !!