‘കളം മാറി ചവിട്ടി’; അഖിലേഷിന്റെ പാർട്ടിയിൽ നിന്നും എംഎൽഎ മാർ ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ

‘കളം മാറി ചവിട്ടി’; അഖിലേഷിന്റെ പാർട്ടിയിൽ നിന്നും എംഎൽഎ മാർ ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ

ലഖ്‌നൗ: യുപിയിൽ പകരത്തിനു പകരം തിരിച്ചടി നൽകി ബിജെപിയും. ബിജെപിയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ 3 നേതാക്കള്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയ സംഭവം വലിയ വാർത്തയായിരുന്നു. എന്നാലിപ്പോൾ തിരിച്ചടിയുമായി ബിജെപിയും രംഗത്തെത്തി. എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നത്. ബെഹാത് നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായ നരേഷ് സൈനി (കോണ്‍ഗ്രസ്), ഫിറോസാബാദ് എംഎല്‍എ ഹരി ഓം യാദവ് (എസ്പി), എസ്പി മുന്‍ എംഎല്‍എ ഡോ. ധര്‍മപാല്‍ സിങ് എന്നിവരാണു ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നത്.

എസ്പിക്ക് അധികാരം പിടിച്ചെടുക്കാന്‍ മൗര്യയുടെ പിന്തുണ മാത്രം മതിയാകില്ല. എത്ര തിരിച്ചടി ഉണ്ടായാലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന തന്നെയാണ് കണക്കു കൂട്ടൽ. എന്നാൽ കഴിഞ്ഞ തവണത്തെ മിന്നുന്ന വിജയമായ 403 എന്ന മാന്ത്രിക സംഖ്യയിൽ എത്തില്ല.

അതേസമയം വർഗീയ വിഭജനമാണ് എസ്പിയും കോൺഗ്രസും അടങ്ങുന്ന കക്ഷികൾ ഉത്തർപ്രദേശിൽ നടത്തുന്നത്. ഗുണ്ടാ തലവന്മാർക്ക് സീറ്റു നൽകിയും ബിജെപി വിരോധികളായ ക്രിമിനലുകളെ മണ്ഡലങ്ങൾ പ്രതിനിധീകരിക്കാൻ അവസരം കൊടുത്തുമാണ് എസ്പി അധികാരം പിടിക്കാൻ ശ്രമിക്കുന്നത്.

Leave A Reply
error: Content is protected !!