സ്ത്രീധന നിരോധനം: ഹ്രസ്വചിത്ര നിര്‍മ്മാണ മത്സര വിജയികള്‍ക്ക് ഉപഹാരം നല്കി

സ്ത്രീധന നിരോധനം: ഹ്രസ്വചിത്ര നിര്‍മ്മാണ മത്സര വിജയികള്‍ക്ക് ഉപഹാരം നല്കി

ഇടുക്കി: ഇടുക്കി ജില്ലാ വനിതാശിശു വികസന ഓഫീസും മഹിള ശക്തി കേന്ദ്ര ഇടുക്കിയും സംയുക്തമായി യൂത്ത് എഗെയ്‌നസ്റ്റ് ഡൗറി ക്യാമ്പയിന് 2021 ന്റെ ഭാഗമായി ജില്ലയിലെ കോളേജു വിദ്യാര്ത്ഥികള്ക്കായി സ്ത്രീധന നിരോധനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഹ്രസ്വ ചിത്ര നിര്മാണ മത്സരത്തിലെ വിജയികള്ക്ക് ജില്ലാ കളക്ടര് ഷീബാ ജോര്ജ് ഉപഹാരം നല്കി.
പുളിയന്മല ക്രൈസ്റ്റ് കോളേജ് വിദ്യാര്ത്ഥികള് തയ്യാറാക്കിയ ‘നീ എന് ധനം ‘ എന്ന ഹ്രസ്വചിത്രം മല്സരത്തില് ഒന്നാം സ്ഥാനം നേടി. പെരുവന്താനം സെന്റ് ആന്റണിസ് കോളേജ് വിദ്യാര്ത്ഥികള് തയ്യാറാക്കിയ ‘ജാന്വി ദി ഗേള് വിത്ത് സ്ട്രെങ്ത്’ എന്ന ഹ്രസ്വചിത്രം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കളക്ടറുടെ ചേംബറില് നടന്ന സമ്മാനദാന ചടങ്ങില് ജില്ലാ വനിതാശിശു വികസന ഓഫീസര് ഗീതകുമാരി, ജൂനിയര് സുപ്രണ്ട് എല്. ജലജ, മഹിളാശക്തി കേന്ദ്ര വുമണ് വെല്ഫയര് ഓഫീസര് സൂര്യ പി എസ്, ജില്ലാ കോര്ഡിനേറ്റര് അശ്വതി പി യു എന്നിവര് പങ്കെടുത്തു.
Leave A Reply
error: Content is protected !!