യുവനടന്മാരോട് അതിജീവിതയ്‌ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവെക്കാൻ ആവശ്യപ്പെട്ട് രീഷ് പേരടി

യുവനടന്മാരോട് അതിജീവിതയ്‌ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവെക്കാൻ ആവശ്യപ്പെട്ട് രീഷ് പേരടി

നടന്‍ ഹരീഷ് പേരടി മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്. ശക്തമായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ അദ്ദേഹം പലപ്പഴും പല വിഷയത്തിലും തൻറെ നിലപാട് അറിയിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം ഇപ്പോൾ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

യുവനടന്മാരോട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരിക്കാൻ ആവശ്യപ്പെട്ട് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹരീഷ് പേരടി യുവതാരങ്ങളോട് ആവശ്യപ്പെടുന്നത് അതിജീവിതയ്‌ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവെക്കണമെന്നാണ്.

ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്:

പൃഥിരാജിനോടും ടൊവിനോതോമസ്സിനോടും ദുൽഖർ സൽമാനോടും നിവിൻപോളിയോടും ആസിഫ് അലിയോടും അങ്ങിനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യാൻ ആവിശ്യപ്പെടുന്നു…ഇരയോടൊപ്പം നിന്നവരാണ് ഇവർ …പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്…ക്രൂശിക്കപ്പെട്ട യേശു നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രം…അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കിൽ മാത്രം…നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം…അവർ കാത്തിരിക്കുകയാണ്…നിങ്ങളുടെ എല്ലാവരുടെയും സിനിമകൾ വലിയ വിജയമാവട്ടെ…ആശംസകൾ..

കഴിഞ്ഞ ദിവസം വിഷയത്തിൽ പ്രതികരണവുമായി പാർവതി തിരുവോത്ത്, റിമാ കല്ലിങ്കൽ, രമ്യാ നമ്പീശൻ തുടങ്ങി നിരവധി നടിമാർ രം​ഗത്തെത്തിയിരുന്നു. ‘അവൾക്കൊപ്പം എന്നും’ എന്ന കുറിപ്പോടെയാണ് താരങ്ങൾ പ്രതികരണം രേഖപ്പെടുത്തിയത്.

Leave A Reply
error: Content is protected !!