റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും

റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും.

ദിലീപിന്റേതടക്കം മൂന്നു മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പെന്‍ഡ്രൈവുമാണ് കസ്റ്റഡിയിലുള്ളത്.  ഇവ പ്രാഥമികമായി പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവ ഡിലീറ്റ് ചെയ്തിരിക്കുമെന്ന നിഗമനത്തില്‍ ഡേറ്റ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിക്കും. മറ്റു പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്താനും ആലോചനയുണ്ട്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചില ആളുകള്‍ വഴി കൈമാറി ദിലീപിന്റെ അടുക്കലെത്തിയെന്നും ഇതിന്റെ ശബ്ദനിലവാരം അടക്കം ഉയര്‍ത്തുന്ന ജോലികള്‍ നടത്തിയിരുന്നെന്നുമാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി.

 

Leave A Reply
error: Content is protected !!