ഹിന്ദു സമുദായാംഗങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുമെന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളന റിപ്പോർട്ടിൽ വിമർശനവുമായി പ്രതിനിധികൾ

ഹിന്ദു സമുദായാംഗങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുമെന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളന റിപ്പോർട്ടിൽ വിമർശനവുമായി പ്രതിനിധികൾ

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെച്ചൊല്ലി പ്രതിനിധി സമ്മേളനത്തില്‍ വന്‍ വിമര്‍ശനം.

ജില്ലയില്‍ ഹിന്ദു സമുദായാംഗങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുമെന്ന റിപ്പോർട്ടിലെ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്.

ഈ നീക്കം സിപിഎമ്മിന്റെ മതനിരപേക്ഷതയ്ക്ക് എതിരാണെന്നായിരുന്നു പ്രതിനിധികളുടെ വാദം.

ഒരു വിഭാഗം പ്രതിനിധികള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. തുടർന്ന്  പിഴവു തിരുത്തുമെന്നു ജില്ലാ സെക്രട്ടറി എ.വി. റസല്‍ അറിയിച്ചു.

അതേസമയം ഹിന്ദു സമുദായാംഗങ്ങളുടെ പിന്തുണ ആര്‍ജിക്കുകയെന്നത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണെന്നു ജില്ലാ നേതൃത്വം വിമര്‍ശിച്ചവരോട് വിശദീകരിച്ചു. ബിജെപിയുടെ വളര്‍ച്ച തടയാന്‍ ഇതാവശ്യമാണെന്നും പറഞ്ഞു.

Leave A Reply
error: Content is protected !!