കരസേനാ ദിനത്തിൽ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കരസേനാ ദിനത്തിൽ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: കരസേനാ ദിനത്തിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സൈനികർ അവരുടെ ധീരതയ്ക്കും പ്രവർത്തനക്ഷമതയ്ക്കും പേരുകേട്ടവരാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കരസേനാ ദിനത്തിൽ ആശംസകൾ നേരുകയായിരുന്നു അദ്ദേഹം.

‘സൈനികർ ഇന്ത്യക്ക് നൽകിയ സംഭാവനകൾ വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കില്ല. രാജ്യത്തിനു പുറത്തുള്ള സമാധാനപാലന ദൗത്യങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള ഇന്ത്യൻ സൈന്യം രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഏറ്റവും നിർണായക ഘടകമാണ്.’ പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയെ കൂടാതെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രതിരോധമന്ത്രി എന്നിവരും സൈനികർക്ക് ആശംസകൾ അറിയിച്ചു. ജവാന്മാർക്കു സേനയിൽ നിന്നും വിരമിച്ച സൈനികർക്കും ആശംസകൾ അറിയിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തു വന്നിരുന്നു.

Leave A Reply
error: Content is protected !!