ഉണ്ണി മുകുന്ദൻറെ കരിയർ ബേസ്ഡ് കഥാപാത്രമാണ് മേപ്പടിയാനിലെ ജയകൃഷ്ണന്‍ :ഷാഫി പറമ്പില്‍ എംഎല്‍എ

ഉണ്ണി മുകുന്ദൻറെ കരിയർ ബേസ്ഡ് കഥാപാത്രമാണ് മേപ്പടിയാനിലെ ജയകൃഷ്ണന്‍ :ഷാഫി പറമ്പില്‍ എംഎല്‍എ

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാൻ. സിനിമ ഇന്നലെ തീയറ്ററിൽ പ്രദർശനത്തിന് എത്തി. മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്. നവാഗതനായ വിഷ്‍ണു മോഹന്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ ഷാഫി പറമ്പില്‍ എംഎല്‍എ മേപ്പടിയാനെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് . ഷാഫി പറയുന്നത് മേപ്പടിയാന്‍ റിയലിസ്റ്റിക്ക് ത്രില്ലറാണെന്നാണ്. ഉണ്ണി മുകുന്ദൻറെ കരിയർ ബേസ്ഡ് കഥാപാത്രമാണ് മേപ്പടിയാനിലെ ജയകൃഷ്ണന്‍ എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കേരളത്തിലെ 172 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ആണ് ചിത്രം നിർമിച്ചത്. ഉണ്ണിയുടെ ആദ്യ നിർമാണ സംരഭം ആണ് ഈ ചിത്രം. അജു വർഗീസ്, ഇന്ദ്രൻസ്, അഞ്ജു കുര്യൻ സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Leave A Reply
error: Content is protected !!