രാജീവ് രവി ചിത്രം തുറമുഖത്തിൻറെ റിലീസ് മാറ്റിയതായി റിപ്പോർട്ട്

രാജീവ് രവി ചിത്രം തുറമുഖത്തിൻറെ റിലീസ് മാറ്റിയതായി റിപ്പോർട്ട്

രാജീവ് രവിനിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. U/A സർട്ടിഫിക്കറ്റുമായി ‘തുറമുഖം’ ജനുവരി 20 -ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം കൂടി വരുന്നതിനാൽ സിനിമയുടെ റിലീസ് മാറ്റിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ഇതറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഉടൻ എത്തിയേക്കും.

നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത് ഗോപന്‍ ചിദംബരമാണ് . എഡിറ്റര്‍- ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’.തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുറമുഖം

Leave A Reply
error: Content is protected !!