കോൺഗ്രസ് ബന്ധം പാടേ തള്ളി പിണറായി

കോൺഗ്രസ് ബന്ധം പാടേ തള്ളി പിണറായി

ദേശീയ തലത്തിൽ കോൺഗ്രസ് ആയുള്ള ബന്ധം പാടേ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി . കോൺഗ്രസ് ബിജെപിയുടെ ബി ടീം ആയി മാറുകയാണ്.നിലവിൽ വിശ്വസിക്കാൻ പറ്റാത്ത പാർട്ടി എന്ന പ്രതിച്ഛായയാണ് അവർക്കുള്ളത്. ഈ സാഹചര്യത്തിൽ അവർ എങ്ങനെ ബിജെപിക്കു ബദലാകും– സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പിണറായി വിജയൻ ചോദിച്ചു.

കോൺഗ്രസുമായി തിരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കിയ സ്ഥലത്തെല്ലാം ജനങ്ങൾക്കു വലിയ വിശ്വാസക്കുറവ് ഉണ്ടായി എന്നാണ് അനുഭവമെന്നു സിപിഎം ബംഗാൾ ഘടകത്തിന്റെ കോൺഗ്രസ് സഖ്യത്തെ നിരാകരിച്ചു കൊണ്ട് പിണറായി പറഞ്ഞു. ബിജെപിയുടെ അതേ സാമ്പത്തിക നയമാണു കോൺഗ്രസിനും ഉള്ളത് . വർഗീയ പ്രീണനത്തിലും അവരോടു സമരസപ്പെട്ടു പോവുകയാണ്. മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന നിലപാട് കയ്യൊഴിഞ്ഞ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന വാദം രാഹുൽ ഗാന്ധി തന്നെ മുന്നോട്ടുവച്ചു എന്നും പിണറായി പറഞ്ഞു .

Leave A Reply
error: Content is protected !!