സെറ്റ് പരീക്ഷാഫലം വൈകരുതെന്ന് ആവശ്യം

സെറ്റ് പരീക്ഷാഫലം വൈകരുതെന്ന് ആവശ്യം

കേരളം പിഎസ്‌സി ക്ഷണിച്ചിട്ടുള്ള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപക തസ്തികയിലേക്ക് അപേക്ഷ നൽകാൻ ഉതകുന്ന വിധത്തിൽ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു . ഈ വർഷം പിഎസ്‌സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിയുന്നവർ ഉൾപ്പെടെയാണ് ഈ ഫലം കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം എൽബിഎസ് പ്രസിദ്ധീകരിച്ച ഉത്തര സൂചിക പ്രകാരം സെറ്റ് പരീക്ഷയിൽ യോഗ്യത നേടാനാകുന്ന ഒട്ടേറെ ഉദ്യോഗാർഥികൾ നിലവിൽ ഉണ്ട്. എന്നാൽ പരീക്ഷാഫലം വൈകിയാൽ പിഎസ്‌സി ക്ഷണിച്ചിട്ടുള്ള തസ്തികകളിലേക്ക് ഇവർക്ക് അപേക്ഷിക്കാൻ കഴിയാതെ വരും.

Leave A Reply
error: Content is protected !!