പി.​സി. ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ച്ച് ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍

പി.​സി. ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ച്ച് ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍

കോ​ട്ട​യം: പൂ​ഞ്ഞാ​ര്‍ മു​ന്‍ എം​എ​ല്‍​എ പി.​സി ജോ​ര്‍​ജി​നെ സ​ന്ദ​ര്‍​ശി​ച്ച് ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍. പി.​സി. ജോ​ര്‍​ജി​ന്‍റെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വ​സ​തി​യി​ലായിരുന്നു കൂടിക്കാഴ്ച.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ തനിക്ക് പിന്തുണയർപ്പിച്ച പിസി ജോർജിനു നന്ദി അർപ്പിക്കാനാണ് ഫ്രാങ്കോ മുളയ്ക്കൽ  പിസി ജോർജിനെ കാണാനെത്തിയത്. കേ​സി​ൽ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന് പി​ന്നാ​ലെ ത​ന്നെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​രോ​ടും ബി​ഷ​പ്പ് ന​ന്ദി അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം പി.​സി. ജോ​ർ​ജി​നെ കാ​ണാ​ൻ നേ​രി​ട്ടെ​ത്തി​യ​ത്.

പി.​സി. ജോ​ര്‍​ജും ഭാ​ര്യ​യും മ​ക​ന്‍ ഷോ​ണ്‍ ജോ​ര്‍​ജു​മാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്.
ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ ബി​ഷ​പ് അ​രു​വി​ത്തു​റ പ​ള്ളി​യി​ൽ അ​ഞ്ച് മി​നി​ട്ട് ചി​ല​വ​ഴി​ച്ചു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇന്നലെ രാവിലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം.

Leave A Reply
error: Content is protected !!