ആശങ്ക പങ്കിട്ട് സിപിഎം കോട്ടയം ജില്ലാ സമ്മേളന പ്രതിനിധികൾ

ആശങ്ക പങ്കിട്ട് സിപിഎം കോട്ടയം ജില്ലാ സമ്മേളന പ്രതിനിധികൾ

കോട്ടയം ജില്ലയിൽ ഹിന്ദു സമുദായാംഗങ്ങളുടെ പിന്തുണ നേടാൻ ശ്രമിക്കുമെന്ന സിപിഎം ജില്ലാ സമ്മേളന റിപ്പോർട്ടിലെ പരാമർശത്തെച്ചൊല്ലി പ്രതിനിധി സമ്മേളനത്തിൽ വൻ വിമർശനം. ഒരു വിഭാഗം പ്രതിനിധികൾ ഇതിനെ ശക്തമായി എതിർത്തു. ഈ നീക്കം സിപിഎമ്മിന്റെ മതനിരപേക്ഷതയ്ക്ക് എതിരാണെന്നും പ്രതിനിധികൾ പറഞ്ഞു. പിഴവു തിരുത്തുമെന്നു ജില്ലാ സെക്രട്ടറി എ.വി. റസൽ അറിയിച്ചു.

അതേസമയം ഹിന്ദു സമുദായാംഗങ്ങളുടെ പിന്തുണ ആർജിക്കുകയെന്നത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണെന്നു ജില്ലാ നേതൃത്വം വിമർശിച്ചവരോട് വിശദീകരിച്ചു. ബിജെപിയുടെ വളർച്ച തടയാൻ ഇതാവശ്യമാണെന്നും പറഞ്ഞു. കെ റെയിലിന് പിന്തുണ നൽകിയെങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടി വേണമെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ ആവശ്യപ്പെട്ടു

Leave A Reply
error: Content is protected !!