”കോവിഡ് വ്യാപനം”; കാ​ഷ്മീ​രി​ൽ വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ ഏർപ്പെടുത്തി

”കോവിഡ് വ്യാപനം”; കാ​ഷ്മീ​രി​ൽ വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ ഏർപ്പെടുത്തി

ശ്രീ​ന​ഗ​ർ: വീണ്ടും കോ​വി​ഡ് കേസുകൾ ഉയരുന്നതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​മ്മു​കാ​ഷ്മീ​രി​ൽ വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ദി​വ​സേ​ന കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​വും വ​ർ​ധി​ച്ചു​വ​രു​ന്ന പോ​സി​റ്റി​വി​റ്റി നി​ര​ക്കും ക​ണ​ക്കി​ൽ എടുത്താണ് തീ​രു​മാ​ന​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് വ്യക്തമാക്കി.

വെ​ള്ളി​യാ​ഴ്ച കാ​ഷ്മീ​രി​ൽ 2,456 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് സം​സ്ഥാ​ന​ത്ത് സ്ഥി​രീ​ക​രി​ച്ച​തി​നു ശേ​ഷ​മു​ള്ള ഒ​റ്റ ദി​വ​സ​ത്തെ ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന കേ​സു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യ​ത്.

രാ​ത്രി യാ​ത്രാ നി​രോ​ധ​നം നി​ല​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ രാ​വി​ലെ ആ​റു വ​രെ​യാ​ണ് നൈ​റ്റ് ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളും നേ​ര​ത്തെ അ​ട​ച്ചി​രു​ന്നു.

Leave A Reply
error: Content is protected !!