വീട്ടമ്മയെ ആക്രമിച്ചയാൾ സംഘട്ടനത്തെത്തുടർന്നു മരിച്ചു

വീട്ടമ്മയെ ആക്രമിച്ചയാൾ സംഘട്ടനത്തെത്തുടർന്നു മരിച്ചു

കടത്തുരുത്തിയിൽ അയൽവാസിയായ വീട്ടമ്മയെ ആക്രമിച്ചതിനെത്തുടർന്ന് അവരുടെ ബന്ധുക്കളുമായുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. കൊലപാതകശ്രമക്കേസുകളിൽ പ്രതിയായ കാപ്പുന്തല പാലക്കുന്നേൽ സജി ഭാസ്കരൻ (50) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

സജിയുടെ അയൽവാസി കാപ്പുന്തല നീരാളത്തിൽ ബേബിയുടെ ഭാര്യ മോളി (60), ബേബിയുടെ സഹോദരങ്ങളായ സി.സി. ജോൺ (60), സി.ജെ. രാജു (58) എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സജിയും ബേബിയുടെ കുടുംബവുമായി ഏതാനും കാലമായി ഇവിടെ തർക്കമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12ന് സജി, ബേബിയുടെ വീട്ടിലെത്തി. ബേബി വീട്ടിൽ ഇല്ലായിരുന്നു. വാതിൽ തുറന്ന മോളിയെ സജി ആക്രമിക്കുകയായിരുന്നു. പീഡ‍ിപ്പിക്കാനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

Leave A Reply
error: Content is protected !!