ഇടുക്കി ജില്ലയിൽ കുതിച്ചുയർന്ന് കോവിഡ്

ഇടുക്കി ജില്ലയിൽ കുതിച്ചുയർന്ന് കോവിഡ്

ഇടുക്കി ജില്ലയിൽ കുതിച്ചുയർന്ന് കോവിഡ് കേസുകൾ. ഇന്നലെ മാത്രം 462 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.67% ആണ് ജില്ലയിലെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 203 പേർ ഇന്നലെ കോവിഡ് രോഗമുക്തി നേടി.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച 316 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 17.96 % ആയിരുന്നു ടിപിആർ. കേസുകളിൽ ക്രമമായ വർധനയുള്ളതിനാൽ പൊതുജനം കൂടുതൽ ജാഗ്രത കാണിക്കണമെന്നാണു ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശം.

Leave A Reply
error: Content is protected !!