‘ഹെഡ്‍മാസ്റ്റര്‍ എന്ന ചിത്രത്തിനായി പുതിയ ഗെറ്റപ്പിൽ ബാബു ആന്റണി : ഫസ്റ്റ് ലുക് കാണാം

‘ഹെഡ്‍മാസ്റ്റര്‍ എന്ന ചിത്രത്തിനായി പുതിയ ഗെറ്റപ്പിൽ ബാബു ആന്റണി : ഫസ്റ്റ് ലുക് കാണാം

രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹെഡ്‍മാസ്റ്റര്‍’. കാരൂരിന്റെ ‘പൊതിച്ചോറെ’ന്ന കഥ ആണ് ഇത്. ചിത്രത്തിൽ ബാബു ആന്റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ സിനിമയിലെ കഥാപാത്രത്തിൻറെ ലുക്കിൽ ഉള്ള ചിത്രം അദ്ദേഹം പങ്കുവച്ചു. പുതിയ ലുക്കിൽ ആണ് ബാബു ആന്റണി ചിത്രത്തിൽ എത്തിയിരിക്കുന്നത്.

ബാബു ആന്റണിയുടെ സഹോദരൻ കൂടിയായ തമ്പി ആന്റണിയാണ് ‘ഹെഡ്‍മാസ്റ്ററി’ല്‍ പ്രധാന അധ്യാപകനായി അഭിനയിക്കുന്നത് . ചിത്രത്തില്‍ മകൻ കഥാപാത്രമാണ് ബാബു ആന്റണിക്ക് . പ്രവീണ്‍ പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീതം കാവാലം ശ്രീകുമാര്‍. ചിത്രം നിര്‍മിക്കുന്നത് ശ്രീലാല്‍ ദേവരാജ് ആണ്. ചാനല്‍ ഫൈവിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സഞ്‍ജു ശിവറാം, മഞ്‍ജു പിള്ള, ജഗദീഷ്, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്‍ണൻ, കഴക്കൂട്ടം പ്രംകുമാര്‍, സേതുലക്ഷ്‍മി, ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകനും വ്ലോഗറുമായി ആകാശ് രാജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ ആവതരിപ്പിക്കുന്നത്.

Leave A Reply
error: Content is protected !!