കടൽഭിത്തി തകർന്നു

കടൽഭിത്തി തകർന്നു

എറണാകുളം വൈപ്പിൻ ഭാഗത്ത് കടൽഭിത്തി തകർന്നതു മൂലം ജനവാസ മേഖലകളിൽ വെള്ളം കയറുന്നതായി വ്യാപക പരാതി. ഞാറയ്ക്കൽ ആറാട്ടുവഴി കടപ്പുറം ഭാഗത്തുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഇരു വശങ്ങളിലുമാണു നിലവിൽ ഭിത്തി തകർന്നത്. ഇതുമൂലം മാസങ്ങളായി ഈ ഭാഗത്തുള്ള വീടുകളും പുരയിടങ്ങളും വെള്ളക്കെട്ടിന്റെ പിടിയിലാണെന്നു തീരദേശ സംരക്ഷണ സമിതി പ്രസിഡന്റ് പി.വി.ജയൻ പറഞ്ഞു.

വൃശ്ചിക വേലിയേറ്റം കഴിഞ്ഞു പുഴയിൽ ജലനിരപ്പു താഴ്ന്നതോടെ മറ്റു പ്രദേശങ്ങളിലെ വെള്ളക്കെട്ടിനു നേരിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ കടൽവെള്ളം കയറുന്നതിനാൽ ഈ ഭാഗത്തു ജനങ്ങളുടെ ദുരിതത്തിനു കുറവൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

Leave A Reply
error: Content is protected !!