വൈറ്റിലയിൽ നാളെ മുതൽ ട്രാഫിക് നിയന്ത്രണം

വൈറ്റിലയിൽ നാളെ മുതൽ ട്രാഫിക് നിയന്ത്രണം

എറണാകുളം വൈറ്റിലയിൽ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ നാളെ നിലവിൽ വരുമെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു കഴിഞ്ഞ ദിവസം അറിയിച്ചു . പാലാരിവട്ടം ഭാഗത്തു നിന്നു കടവന്ത്ര, എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വൈറ്റില മേൽപാലം കയറി ഡിക്കാത്‌ലണിനു മുൻപിലുള്ള യൂടേൺ എടുത്തു കടവന്ത്ര ഭാഗത്തേക്കു പോകണം. ഈ വാഹനങ്ങൾ പാലത്തിനടിയിലൂടെ യാതൊരു കരണവശാലും കടത്തി വിടില്ല. ഇങ്ങനെ സഞ്ചരിക്കുമ്പോൾ ഇപ്പോൾ വൈറ്റിലയിൽ നഷ്ടപ്പെടുത്തുന്ന 12 മിനിറ്റിനു പകരം 3 മിനിറ്റ് കൊണ്ടു എസ്എ റോഡിൽ യാത്രക്കാർക്ക് എത്താം.

വാഹനങ്ങളുടെ യുടേൺ സുഗമമാക്കാൻ ഡിക്കാത്‌ലണിനു സമീപം ബാരിക്കേഡുകൾ ട്രാഫിക് പോലീസ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മൂന്നുവരി പാതയിൽ ഒരെണ്ണം യുടേൺ എടുക്കാനായി നീക്കി വയ്ക്കും. പാലം ഇറങ്ങി വരുന്ന വാഹനങ്ങൾ വലതു വശത്തെ ട്രാക്കിലൂടെ വരുമെന്നതിനാൽ പാലം ഇറങ്ങുന്ന മറ്റു വാഹനങ്ങളെ യുടേൺ ബാധിക്കില്ലെന്നാണു പോലീസിന്റെ കണക്കുകൂട്ടൽ.

Leave A Reply
error: Content is protected !!