ആ വാർത്ത കേട്ട് കീഴില്ലം നടുങ്ങി

ആ വാർത്ത കേട്ട് കീഴില്ലം നടുങ്ങി

പെരുമ്പാവൂർ രായമംഗലം പഞ്ചായത്തിലെ സാമാധാനന്തരീക്ഷമുള്ള മേഖലയാണ് കീഴില്ലം. ഗുണ്ടാ ആക്രമണങ്ങളോ രാഷ്ട്രീയ സംഘർഷങ്ങളോ ഇവിടെ ഒരിക്കലും ഉണ്ടായിട്ടില്ല. യുവാവിനെ കുത്തിക്കൊന്ന വിവരം സമീപ പ്രദേശത്തുള്ള ഭൂരിഭാഗം പേരും അറിഞ്ഞത് ഇന്നലെ പുലർച്ചെയാണ്.പറമ്പിപ്പീടികയിൽ പഴയ കള്ളുഷാപ്പ് പ്രവർത്തിച്ചിരുന്നതിന്റെ പിന്നിൽ കനാൽ ബണ്ട് റോഡിലാണ് അൻസിലിന്റെ വീട്.

സമീപത്തു ഒരുപാട് താമസക്കാരുണ്ട്. മിക്ക വീട്ടുകാരും വാതിൽ അടച്ചു കിടന്ന സമയത്തായിരുന്നു ആക്രമണം നടന്നത് . മൊബൈൽ ഫോൺ കോൾ വന്ന് അൻസിൽ വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കഴുത്തിനും പുറത്തും കയ്യിലും കുത്തേറ്റു.അൻസിലിന്റെ നിലവിളി കേട്ടു മൂത്ത സഹോദരൻ ബേസിൽ ഓടിയെത്തുമ്പോൾ രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു. പിതാവ് സാജുവും ബേസിലും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അൻസിലിന്റെ സംസ്കാരം ഇന്നലെ തന്നെ നടത്തി.

Leave A Reply
error: Content is protected !!