‘അപ്പു’ലി ഓർമയായി

‘അപ്പു’ലി ഓർമയായി

ഒടുവിൽ തൃശൂർ മൃഗശാലയിലെ ആൺപുലി അപ്പുവും മടങ്ങി. ഇന്നലെ പുലർച്ചെയാണു കൂട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. 26 വയസ്സാണു അപ്പുവിന് സർക്കാർ രേഖകളിൽ. പ്രായാധിക്യം മൂലമാണു മരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ആന്തരാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി എടുത്തശേഷം ജഡം മൃഗശാലയുടെ മുറ്റത്ത് ചിതയൊരുക്കി സംസ്കരിച്ചു. 2007–ൽ ചാലക്കുടി കുറ്റിച്ചിറയിൽ ജനവാസമേഖലയിൽ നിന്നാണ് അപ്പുവിനെ വനംവകുപ്പ് പിടികൂടിയത്. കഴിഞ്ഞയാഴ്ച പരിശോധിച്ച ഡോക്ടർ കണ്ണിൽ മഞ്ഞനിറം റിപ്പോർട്ട് ചെയ്തിരുന്നു.

കരൾ രോഗത്തിന്റെ സാധ്യതയും പുലിയിൽ കണ്ടിരുന്നു. പ്രായാധിക്യത്തിന്റെ അവശതകളുള്ളതിനാലും ശരീരം ചീർത്തു തൂങ്ങിയ നിലയിലായിരുന്നതിനാലും മറ്റു ചികിത്സകൾക്കു സാധ്യതയുണ്ടായിരുന്നില്ല. ഇന്നലെ പുലർച്ചെ പതിവില്ലാതെ ഉറക്കം നീണ്ടപ്പോഴാണു ചത്തതായി അധികൃതർ കണ്ടത്. മൃഗശാലയുടെ പുലിപ്പെരുമയിൽ ഇനി രണ്ടുപേർ മാത്രം. ആടുതോമ, നിക്കു എന്നിങ്ങനെ പേരുള്ള ആൺപുലികൾ. പെൺപുലി ഗംഗ മുൻപു ചത്തിരുന്നു

Leave A Reply
error: Content is protected !!