കാട്ടാനയുടെ തേറ്റ വിൽക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ

കാട്ടാനയുടെ തേറ്റ വിൽക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ

തൃശൂർ വനത്തിനുള്ളിൽ ചരിഞ്ഞ പിടിയ‍ാനയുടെ തേറ്റകളും പല്ലും വിൽക്കാൻ ശ്രമിച്ച കേസിൽ 2 പേർ വനംവകുപ്പിന്റെ അറസ്റ്റിൽ. വാണിയമ്പാറ മണിയൻകിണർ കോളനിയിലെ വിനീഷ്, മനോജ് (ജോസഫ്) എന്നിവരെയാണു വനംവകുപ്പ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പീച്ചി വനം സ്റ്റേഷനു കീഴിലെ മാമ്പാറ ഭാഗത്തു ആനയുടെ ജ‍ഡത്തിൽ നിന്നു 2 തേറ്റകളും പല്ലും എടുത്തു വിൽക്കാൻ ശ്രമിച്ചെന്നാണു ഇവർക്ക് എതിരായ കേസ്. കഴിഞ്ഞ മാസം വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ വിനീഷ് ആണ് ആനയുടെ ജഡം കണ്ടത്.

തേറ്റകളും പല്ലും എടുത്തശേഷംസുഹൃത്തായ മനോജിന്റെ സഹായത്തോടെ ഇതു വിൽക്കാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പിനു വിവരം ലഭിച്ചു. പ്രതിയും വീടും പരിസരവും വനംവകുപ്പ് സംഘം അരിച്ചുപെറുക്കിയെങ്കിലുംഎം ഇവിടെ നിന്നും തേറ്റയും പല്ലും ലഭിച്ചില്ല. വനംവകുപ്പ് എത്തുന്ന വിവരം മുൻകൂട്ടി അറിഞ്ഞ പ്രതി സമീപത്തെ പീച്ചി ഡാമിന്റെ ജലസംഭരണിയിലേക്കു തേറ്റയും പല്ലും വലിച്ചെറിഞ്ഞിരുന്നു.

Leave A Reply
error: Content is protected !!